Categories
news

അരൂര്‍ പാലത്തില്‍നിന്ന് പിക്കപ്പ് വാൻ കായലിലേക്ക് മറിഞ്ഞു: അഞ്ചുപേരെ കാണാതായി.

കൊച്ചി: അരൂര്‍ പാലത്തില്‍നിന്ന്  നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കായലിലേക്ക് മറിഞ്ഞു വീണ് അഞ്ചുപേരെ കാണാതായി. നാലുപേരെ മീന്‍പിടുത്തക്കാര്‍ രക്ഷിച്ചു. ഇവരെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ഇടപ്പള്ളി ചിത്രാ ഡക്കറേഷന്‍സിലെ മറുനാടന്‍ ജോലിക്കാരാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ചേര്‍ത്തല പാണാവള്ളി സ്വദേശി നിജാസ് ഉള്‍പ്പെടെ അഞ്ചു പേര്‍ വാഹനത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്.

aroor1-jpg-image-470-246

ശക്തമായ ഒഴുക്കുള്ള ഇവിടെ അഞ്ചു പേർക്കായുള്ള രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. അമിത വേഗതയില്‍ പാഞ്ഞു വന്ന പിക്കപ്പ് വാന്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയും തകര്‍ത്ത് കായലിലേക്ക് പതിക്കുകയായിരുന്നു .

aroor3-jpg-image-784-410

അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും നേവിയുടെ ബോട്ട് സര്‍വീസ് എത്താത്തതിനെ തുടർന്ന് നാട്ടുകാർ  പ്രേതിഷേധിച്ചത് മൂലം പിന്നീട് പോലീസിന്റെ നാലു ബോട്ടുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest