Categories
അമ്പോ, പശുക്കള്‍ക്കും വരുന്നു ആധാര്‍ കാര്‍ഡ്!…
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
പി.വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു; പിണറായി സർക്കാരിനെ താഴെ ഇറക്കുകയാണ് പ്രധാനമെന്ന് നിലമ്പൂർ എം.എൽ.എ
Also Read
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതാണോ? ആണെന്നായിരുന്നു ഇക്കാലമത്രയായും നാമെല്ലാം വിശ്വസിച്ചത്. എന്നാല്‍ കേട്ടോളൂ….മൃഗങ്ങള്‍ക്കും ആകാം ആധാര്‍ കാര്‍ഡ്. വിശ്വാസം വരുന്നില്ല, അല്ലേ?. എന്നാല്‍ ഇനി ഈ വാര്‍ത്ത കാണൂ…
രാജ്യത്തെ പശുക്കള്‍ക്കും പോത്തിനും ആധാര്‍ മോഡല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനം. 12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ ആണ് പശുക്കള്‍ക്കും പോത്തുകള്‍ക്കും നല്‍കുക. രാജ്യത്തെ പാല് ഉത്പാദനം വര്‍ധിപ്പിക്കുക, ആരോഗ്യമുള്ള കന്നുകാലി സമ്പത്ത്, പശുക്കളുടെ വംശവര്‍ധന തുടങ്ങിയവ ലക്ഷ്യമാക്കിയാണ് പുതിയ പരിഷ്ക്കാരം.
നാടന്‍ പശു ഇനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇക്കാര്യത്തിനു വേണ്ടി 148 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 8.8 കോടി പശുക്കള്‍ക്കും പോത്തിനുമാണ് കാര്‍ഡ് നല്‍കുക. തിരിച്ചറിയല്‍ നമ്പര്‍ പതിച്ച ടാഗ് ഓരോ പശുവിന്റെയും പോത്തിന്റെയും ചെവിടില്‍ ഘടിപ്പിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് രാജ്യത്തെ പശുക്കളുടേയും പോത്തുകളുടേയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാ ബേസില്‍ സൂക്ഷിക്കും. പശുവിന്റെ വിവരത്തോടൊപ്പം ഉടമയുടേയും വിവരം ഈ തിരിച്ചറിയല്‍ കാര്‍ഡിലുണ്ടാവും. സര്‍ക്കാറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇതെല്ലാമാണെങ്കിലും ഇവയൊക്കെ എത്ര കണ്ട് ഫലപ്രദമാകുമെന്ന് കണ്ടറിയണം.
Sorry, there was a YouTube error.