Categories
അമേരിക്കയെ പ്രതിസന്ധിയിലാക്കി ട്രംപിനെതിരായ പ്രക്ഷോഭം.
Trending News




വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. പ്രക്ഷോഭകരിലേറെയും വിദ്യാര്‍ഥികളും യുവജനങ്ങളുമാണ്. ഓറിഗോണ്‍ സംസ്ഥാനത്തിലെ പോര്‍ട്ട്‌ലാന്‍ഡില്‍ പ്രക്ഷോഭം കലാപമായി മാറി. ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി ഏഴായിരത്തിലധികം പ്രക്ഷോഭകരാണ് ഓറിഗോണ്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭകര്‍ക്കെതിരെ റബര്‍ലാത്തിയും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ച പോലീസ് 29പേരെ അറസ്റ്റ് ചെയ്തു. ഓറിഗോണില്‍ കലാപ അന്തരീക്ഷമാണെന്ന് പോലീസ് പ്രഖ്യാപിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്കിലും മിയാമെയിലും പ്രക്ഷോഭം തുടരുകയാണ്.
Also Read
മിന്നെപൊളിസില്‍ പ്രക്ഷോഭകര്‍ ദേശീയപാതകള്‍ ഉപരോധിച്ചു. ‘ട്രംപ് എന്റെ പ്രസിഡന്റ് അല്ല’ എന്ന ബാനര്‍ ഉയര്‍ത്തിയാണ് ഫിലാഡല്‍ഫിയയിലെ സിറ്റിഹാളിനു മുന്നില്‍ യുവജനങ്ങള്‍ ഒത്തുകൂടിയത്. ബാല്‍ട്ടിമോറിലും പ്രക്ഷോഭകര്‍ ഗതാഗതം തടസ്സപ്പെടുത്തി. ചിക്കാഗോയില്‍ ‘ട്രംപ് ടവറി’നു മുന്നിലും പ്രതിഷേധക്കാര്‍ ഒത്തുകൂടി. ന്യൂയോര്‍ക്കിലെ ട്രംപ് ടവറിനുമുന്നില്‍ ധര്‍ണ തുടരുന്നു. ട്രംപിന്റെ മുസ്‌ളിംവിരുദ്ധ, കുടിയേറ്റവിരുദ്ധ നിലപാടുകള്‍ക്കും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന പ്രസ്താവനയ്ക്കും എതിരെയാണ് പ്രക്ഷോഭം. ട്രംപിന്റെ സ്ഥാനാരോഹണം അമേരിക്കയില്‍ വംശീയവും ലിംഗപരവുമായ ചേരിതിരിവ് മൂര്‍ച്ഛിപ്പിക്കുമെന്ന് പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്.
Sorry, there was a YouTube error.