Categories
അമേരിക്കയുടെ പുതിയ യു.എന്‍ അംബാസഡറായി ഇന്ത്യന്‍ വംശജ നിക്കി ഹാലി.
Trending News

അമേരിക്ക: ഐക്യരാഷ്ട്ര സഭയിലേക്കുള്ള അമേരിക്കന്‍ അംബാസഡറായി ഇന്ത്യന്‍ വംശജയും തെക്കന്‍ കാരൊലീന ഗവര്‍ണറുമായ നിമ്രത നിക്കി രണ്‍ധവയെ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുത്തു. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഉന്നത പദവിയിലേക്ക് നിര്‍ദേശിക്കപ്പെടുന്ന ആദ്യ വനിതയാണ് ഇവര്‍.
Also Read
അയര്‍ലന്‍ഡുകാരിയായ സാമന്ത പവറാണ് അമേരിക്കയുടെ ഇപ്പോഴത്തെ യു.എന്‍ അംബാസഡര്‍. ട്രംപിന്റെ കാബിനറ്റ് വ്യത്യസ്തമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് നിക്കി ഹാലിയെ ഈ പദവിയിലേക്ക് പരിഗണിച്ചതെന്നാണ് ഉപദേഷ്ടാക്കളുടെ വാദം. നിക്കി ഹാലിയുടെ കാബിനറ്റ് സ്ഥാനം സെനറ്റ് അംഗീകരിച്ചാല്‍ മാത്രമേ ബാക്കിയുള്ള നടപടികള്‍ ഉണ്ടാവുകയുള്ളൂ.
Sorry, there was a YouTube error.