Categories
news

അമേരിക്കയുടെ അന്തര്‍വാഹിനി ഡ്രോണുകള്‍ ചൈനീസ് നാവിക സേന പിടിച്ചെടുത്തു.

വാഷിങ്ടണ്‍: സൗത്ത് ചൈനകടലിലെ അന്താരാഷ്ട്ര ജലമേഖലയില്‍ ഗവേഷണം നടത്തുകയായിരുന്ന അമേരിക്കയുടെ അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോണുകള്‍ ചൈന പിടിച്ചെടുത്തു. എന്നാല്‍ ഉള്‍ക്കടലില്‍ സമുദ്രഘടനയെ കുറിച്ച് പഠനംനടത്തുകയായിരുന്ന ഡ്രോണാണ് ഇതെന്നും കടല്‍ വെള്ളത്തിന്റെ താപനില പോലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ഓഷന്‍ ഗ്ലൈഡര്‍ എന്ന സംവിധാനമാണ് ഇതില്‍ ഉണ്ടായിരുന്നതെന്നും അമേരിക്ക അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പ്രതിഷേധം അറിയിക്കുകയും അന്തര്‍വാഹിനി ഡ്രോണ്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വ്യാഴാഴ്ച ഫിലിപ്പീന്‍സ് വടക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

0Shares

The Latest