Categories
news

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ആദ്യ മലയാളി വനിത.

വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മലയാളി വനിതയും. കേരളത്തില്‍ വേരുകളുള്ള പാലക്കാട് സ്വദേശിനി പ്രമീള ജയപാല്‍ ആണ് (51)തിരഞ്ഞെടുക്കപ്പെട്ടത്.

premeela-jaipal

വാഷിങ്ടണില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് അവര്‍. അറിയപ്പെടുന്ന എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമായ പ്രമീള യുഎസിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം, മനുഷ്യാവകാശം, തുല്യവേതനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് മുഖ്യധാരയിലെത്തിയത്. കഴിഞ്ഞവര്‍ഷം വാഷിങ്ടണിലെ സ്റ്റേറ്റ് സെനറ്റിലേക്കു മല്‍സരിച്ചു ജയിച്ചിരുന്നു. നാട്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തുടര്‍പഠനത്തിനായിട്ടാണ് കുടുംബത്തോടൊപ്പം അമേരിക്കയില്‍ എത്തിയത്. പിന്നീട് അവര്‍ അമേരിക്കന്‍ പൗരത്വം നേടുകയായിരുന്നു. സിയാറ്റിലില്‍ നിന്നു യുഎസ് ജനപ്രതിനിധി സഭയിലേക്കു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രമീള വര്‍ഷങ്ങളായി സ്ത്രീകളുടെയും ന്യൂനപക്ഷവിഭാഗത്തിന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരികയാണ്. പാലക്കാട് മുതുവഞ്ചാല്‍ വീട്ടില്‍ ജയപാല മേനോന്റെ മകളാണ് പ്രമീള ജയപാല്‍.

160126_pramilla_jaya

images-55

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest