Categories
news

അഭ്യുഹങ്ങള്‍ നീക്കി ധനുഷിന്റെ സര്‍പ്രൈസ് പ്രഖ്യാപനം.

Original filesize: 76478. Compressed using: Normal method. TQ: 80. Source: jpg

ചെന്നൈ:  വലിയ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് തമിഴ് നടന്‍ ധനുഷ്  ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെ അഭ്യുഹങ്ങളുടെ ആഴങ്ങള്‍ ഏറി. വിജയ് നായകനാകുന്ന ശെല്‍വരാഘവന്‍ ചിത്രം ധനുഷ് നിര്‍മ്മിക്കുന്നുവെന്നായിരുന്നു ചില തമിഴ് മാധ്യമങ്ങള്‍ അറിയിച്ചത്. എന്നാല്‍ ധനുഷ് ആ അഭ്യൂഹങ്ങള്‍ക്കോക്കെ മറുപടിമായി എത്തി.

danush-film

2014ല്‍ പുറത്തിറങ്ങിയ ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ധനുഷ് ജോലിയില്ലാത്ത എഞ്ചിനിയറിംഗ് ബിരുദധാരിയെ അവതരിപ്പിച്ച വേലൈ ഇല്ലാ പട്ടധാരിയുടെ രണ്ടാം ഭാഗമാണ് വരുന്നത്. വേല്‍രാജിന് പകരം സൗന്ദര്യ രജനീകാന്താണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സൗന്ദര്യയുടേതാണ്. ധനുഷ് തന്നെയാണ് കഥയും സംഭാഷണവും ഒരുക്കുന്നത്. കബാലിയുടെ നിര്‍മ്മാതാവായ കലൈപുലി എസ് താണുവും ധനുഷിന്റെ വണ്ടര്‍ ബാറും ചേര്‍ന്നാണ് നിര്‍മ്മാണം. രഘുവരന്‍ എന്ന കഥാപാത്രമായാണ് ധനുഷ് പ്രേഷകരുടെ മുന്നിലേക്കു എത്തുന്നത്. വേല്‍രാജ് ധനുഷിനെ നായകനാക്കി വേലൈ ഇല്ലാ പട്ടധാരി രണ്ടാം ഭാഗമൊരുക്കുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. തങ്കമകന്‍ എന്ന ചിത്രം വിഐപി രണ്ടാം ഭാഗമാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

dhanush

images-5

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest