Categories
news

അപ്രതീക്ഷിത രാജിയുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ.

വെല്ലിംങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. വെല്ലിംങ്ടണിലെ വാരാന്ത വാർത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം . ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എട്ടുവര്‍ഷമായി പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുന്ന ജോണ്‍ കീ ഡിംസബര്‍ 12ന് ഔദ്യോഗിക രാജി പ്രഖ്യാപനം നടത്തും.

nz-john-key
2008ലാണ് നാഷണല്‍ പാര്‍ട്ടിയുടെ അമരത്തേക്ക് ജോണ്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ  ഉപപ്രധാനമന്ത്രി ബില്‍ ഇംഗ്ലീഷ് ചുമതല വഹിക്കും. 2014ല്‍ സെപ്റ്റംബറില്‍ മൂന്നാംവട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ കീ കഴിഞ്ഞ ഒക്ടോബറില്‍ കേരളം സന്ദര്‍ശിച്ചിരുന്നു.

nz-john-key1

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest