Categories
നോട്ടു പിന്‍വലിക്കലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.
Trending News

തിരുവനന്തപുരം: കൃത്യമായ മുന്നറിയിപ്പ് പോലുമില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് റീജണല്‍ ഓഫീസിനു മുന്നിലേക്ക് വിവിധ രാഷ്ട്രീയ പാര്ട്ടിക്കാര് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തുകയും പ്രധാന മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. കണ്ണൂര്‍ പയ്യന്നൂരിലും മൂന്നിടങ്ങളിലായി പ്രതിഷേധപ്രകടനം നടത്തി. ബിഎസ്എന്‍എല്‍ ഓഫീസ് ഉപരോധിക്കുകയും എസ്ബിഐ, എസ്ബിടി ബാങ്കുകളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.
Also Read
മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ ദൂരദര്ശന് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ദൂരദര്ശ്ശന് കേന്ദ്രം ഉള്‍ക്കൊള്ളുന്ന സിവില്‍ സ്റ്റേഷന് ഗേറ്റ് കടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന് ഉപരോധിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പത്തോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്