Categories
അപകട സാമഗ്രിയുടെ പട്ടികയില്‍ പവര്‍ബാങ്കും: ലഗേജില്‍ പവര്‍ബാങ്ക് പറ്റില്ലെന്ന് വിമാന കമ്പനികള്‍.
Trending News




Also Read
മസ്‌കത്ത്: ഒമാന്‍ എയര്‍ യാത്രക്കാര്‍ ലഗേജിനൊപ്പം പവര്‍ബാങ്ക് സൂക്ഷികരുതെന്ന് ഒമാന്‍ എയര്‍ വക്താവ്. ആവശ്യമെങ്കില്‍ രണ്ട് പവര്‍ബാങ്കുകള്‍ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കാമെന്നും സാംസങ് ഗാലക്‌സി നോട്ട് -7 ഫോണ്‍ വിമാനത്തില്‍ പ്രവേശിപ്പിക്കരുതെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി വ്യക്തമാക്കി.
ചൂട് വര്‍ധിച്ചാല്‍ ലിഥിയം ബാറ്ററികള്‍ക്ക് തീപിടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു ഇതിനാലാണ് ലഗേജില്‍ നിന്ന് പവര്‍ ബാങ്ക് നിരോധിക്കുന്നത്. പൊട്ടിത്തെറിയും തീപിടിത്തവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സാംസങ് ഗാലക്‌സി നോട്ട് -7 ഫോണുകള്‍ എല്ലാ വിമാനങ്ങളിലും നിരോധിച്ചിട്ടുണ്ടായിരുന്നു.
വിമാന യാത്രാ ചട്ടങ്ങള്‍ പ്രകാരം പവര്‍ ബാങ്കുകളെ അപകടകരമായ സാമഗ്രികളുടെ പട്ടികയില്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനക്കമ്പനികളുടെ ഈ നടപടി.
Sorry, there was a YouTube error.