Categories
അന്റോണിയോ ഗുട്ടെറസ് യുഎന്‍ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
Trending News




Also Read
ജനീവ: സമാധാനത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആഹ്വാനവുമായി അന്റോണിയോ ഗുട്ടെറസ്, യുഎന്‍.സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പുതുവല്‍സരദിനത്തിലാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. സമാധാനത്തിലൂന്നിയുള്ള നയതന്ത്രം ഊട്ടിയുറപ്പിക്കുമെന്ന് ഗുട്ടെറസ് പറഞ്ഞു. പ്രതിസന്ധികള്‍ ഒഴിവാക്കുക, സമാധാനത്തെ പ്രോല്‍സാഹിപ്പിക്കുക എന്നതിനായിരിക്കും തന്റെ മുഖ്യ ഊന്നലെന്നു ഗുട്ടെറസ് വ്യക്തമാക്കി.
ലോകത്തിലെ എല്ലാ ഭരണകൂടങ്ങളുമായും, പ്രത്യേകിച്ചു വരാന്‍പോകുന്ന യുഎസ് ഭരണകൂടവുമായും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഗുട്ടെറസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജനുവരി 20ന് അധികാരമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ് ‘താന്‍ അധികാരമേറ്റെടുത്ത് കഴിഞ്ഞാല്‍ യു.എന്നിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന്’ ട്വീറ്റ് ചെയ്തത് ഭീഷണിയാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്