Categories
news

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സംസ്‌കൃത സിനിമയായ ‘ഇഷ്ടി’ മത്സരവിഭാഗത്തില്‍.

ഗോവ:ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കേരളത്തില്‍നിന്നും ഡോ. ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമ ‘ഇഷ്ടി’ മത്സരവിഭാഗത്തിലേക്ക് ഇടംപിടിച്ചു.

01cp_sanskrit__4___2834976d

ajt_6772

ishti_screenshot_3
കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളിലെ അനാചാരങ്ങള്‍ പ്രമേയമാകുന്ന സിനിമ ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടനചിത്രവുമാണ്.
സിനിമയില്‍ നെടുമുടി വേണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബംഗാളിചിത്രം ‘സഹജ് പാതെര്‍ ഗാപ്പോ’യാണ് മത്സരവിഭാഗത്തിലെ രണ്ടാമത്തെ ഇന്ത്യന്‍ ചിത്രം. 13 വിദേശചിത്രങ്ങളോടാണ് ഇവ മത്സരിക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest