Categories
news

അദിതി കൊലക്കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്നു തെളിഞ്ഞു.

കോഴിക്കോട്: ബിലാത്തിക്കുളത്ത് ഏഴുവയസ്സുകാരി അദിതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്നു
കണ്ടെത്തി. അദിതിയെ പട്ടിണിക്കിട്ടും, ശാരീരികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഒന്നും രണ്ടും പ്രതികളായ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മയായ റംലത്ത് എന്ന ദേവിക അന്തര്‍ജനം എന്നിവരുടെ പീഡനത്തെ തുര്‍ന്നാണ് കുട്ടി മരിച്ചതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും മൂന്നു വര്‍ഷം കഠിന തടവും ഒന്നാം പ്രതിയായ സുബ്രഹ്മണ്യന്‍ നമ്പൂതിരി ഒരു ലക്ഷം രൂപ പിഴ അടക്കാനും കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ഈ തുക അദിതിയുടെ സഹോദരന്‍ അരുണ്‍ .എസ്. നായര്‍ക്കു നല്‍കാനും ജഡ്ജി എ. ശങ്കരന്‍ നായര്‍ ഉത്തരവിട്ടു.

2013 ഏപ്രില്‍29 നാണ് അപസ്മാര രോഗമാണെന്ന പേരില്‍ അദിതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളേജിലേക്കു മാറ്റുന്നതിനിടെയാണ് മരണപ്പെട്ടത്

athiticase

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest