Categories
news

അത്യപൂര്‍വ നോട്ടുകളുടെ പ്രദര്‍ശനവുമായി ഹസ്സന്‍ അലി അല്‍ നെയ്മി.

ദോഹ: അപൂര്‍വ ബാങ്ക് നോട്ടുകളുടെ ശേഖരവുമായി ഖത്തർ പൗരനായ ഹസ്സന്‍ അലി അല്‍ നെയ്മി. കത്താറ കള്‍ച്ചറല്‍ വില്ലേജിലാണ് പ്രദര്‍ശനം നടക്കുന്നത്. ഖത്തറില്‍ ഇത് മൂന്നാം തവണയാണ് ഹസ്സന്‍ അല്‍ നെയ്മി നോട്ടുകളുടെ പ്രദര്‍ശനം നടത്തുന്നത്. 000018 എന്ന സീരിയില്‍ നമ്പറില്‍ വരുന്ന വ്യത്യസ്ത കറസന്‍സികളാണ് പ്രദര്‍ശനത്തിലുള്ളത്. ഖത്തറി കലാകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനം.

പുരാതന ഗള്‍ഫ് കറന്‍സികള്‍, 1965 ലെ സൗദി കറന്‍സിയുടെ ആദ്യ പതിപ്പ്, 1973-80 കളിലെ ഖത്തറിലെ നോട്ടുകളിലെ ആദ്യപതിപ്പ് തുടങ്ങിയവയും വ്യത്യസ്ത രാജ്യങ്ങളുടെ കറന്‍സികളുടെ വലിയ ശേഖരവും ഹസ്സന്‍ അല്‍ നെയ്മിയുടെ നോട്ടു ശേഖരത്തിലുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അല്‍ നെയ്മി തന്റെ നോട്ടുകളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 

0Shares

The Latest