Categories
അഞ്ഞൂറ് രുപ ചെലവില്‍ ഒരു കല്ല്യാണം..!!!
Trending News

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡ സബ് കലക്ടറായ ഡോ.സലോമി സിദാനയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായ ആഷിഷ് വസിഷ്ടയുമാണ് സ്വന്തം വിവാഹം മാതൃകയാക്കി രാജ്യത്തിന് അഭിമാനമായത്. നോട്ട് പ്രതിസന്ധിയെ തരണം ചെയ്യാന്‍ വെറും അഞ്ഞൂറ് രുപ ചെലവിലായിരുന്നു നാട്ടുകാരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച ഇവരുടെ കല്ല്യാണം.
Also Read
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്തെ കല്ല്യാണ ചടങ്ങ് 500 രൂപയുടെ കോടതിയിലെ രജിസ്ട്രേഷന്‍ മാത്രമായി ഒതുക്കി. മാത്രമല്ല കല്ല്യാണച്ചടങ്ങ് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുക കൂടി ചെയ്തു ഇവർ.
കല്ല്യാണ റിസപ്ഷനും സല്‍ക്കാരവുമില്ലാതെ ഓഫീസിലെ സുഹൃത്തുകള്‍ക്ക് മധുര വിതരണം മാത്രമാണ് തങ്ങളുടെ സന്തോഷ സൂചകമായി ഇവർ നടത്തിയത്. രാജ്യം ഇത്ര വലിയ നോട്ട് പ്രതിസന്ധി നേരിടുമ്ബോള്‍ എന്തെങ്കിലും പാര്‍ട്ടി നല്‍കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും പക്ഷെ പീന്നീടൊരിക്കല്‍ പറ്റിയാല്‍ നല്‍കാമെന്നും ഇവർ പറയുന്നു.
പഞ്ചാബ് ജലാലാ ബാദ് ജില്ലയിലെ 2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് സലോമി സിദാന. മസൂരി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയിലെ ഐ.എ.എസ് പരിശീലനത്തിനിടെ പ്രണയത്തിലായ സലോമിയും ആഷിഷ് വസിഷ്ടയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Sorry, there was a YouTube error.