Categories
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു.
Trending News




Also Read
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതികളാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഡോ. നസീം സെയ്ദി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സംസ്ഥാനങ്ങളിലും പാലിക്കേണ്ട തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും നിലവില്‍ വന്നു.

അന്തിമ വോട്ടര്‍ പട്ടിക ജനുവരി 5 മുതല്‍ 12 വരെയുള്ള തീയ്യതികളിലായി പുറത്തിറക്കും. അഞ്ച് സംസ്ഥാനങ്ങളിലെ 693 മണ്ഡലങ്ങളിലായി 1,85,000 പോളിങ് ബൂത്തുകളാണ് ഉണ്ടാവുക. ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 4 നും, ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15 നുമായി ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 4, 8 തീയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് 27, 4, 8 എന്നിങ്ങനെ ഏഴു ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ പോളിങ് തീയ്യതികള്‍. എല്ലാ സംസ്ഥാനങ്ങളിലും മാര്‍ച്ച് 11 ന് വോട്ടെണ്ണല്‍ നടക്കും.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ടെലിവിഷന്‍ ചാനല്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പരസ്യത്തിന്റെയും ചെലവുകള്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെ സ്വന്തം ചെലവില്‍ നടത്തേണ്ടി വരും. അതിന്റെ ചെലവ് വിവരങ്ങള്‍ യഥാസമയം തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കണം. പരമാവധി 28 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രചരണാവശ്യത്തിനായി ചെലവഴിക്കാവുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Sorry, there was a YouTube error.