Categories
news

അജ്ഞാത വ്യക്തി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.

കാസര്‍കോട്: മംഗലാപുരം-കണ്ണൂർ ദേശീയപാതയിൽ കാസര്‍കോട് ആനബാഗിലുവിലെ പണിതീരാത്ത അടഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍ മധ്യവയസ്‌കന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസത്തെ പഴക്കം കണക്കാക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളയില്‍ കറുത്ത വരയുള്ള ഷര്‍ട്ടും വെള്ള മുണ്ടുമാണ് വേഷം.

50വയസ്സിന് മുകളില്‍ പ്രായം മതിക്കുന്നു. മരിച്ചയാൾ കാസര്‍കോട് പൊവ്വല്‍ സ്വദേശിയാണെന്ന് സംശയിക്കുന്നു, പോസ്റ്മോർട്ട നടപടികൾക്കും ഡിഎന്‍എ പരിശോധനയ്ക്കുമായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ച അജ്ഞാത വ്യക്തിയെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *