Categories
news

അങ്ങനെ കമ്മട്ടിപാടത്തിലെ “ബാലൻചേട്ടൻ” ആദ്യമായി വിമാനത്തിൽകയറി !

കൊച്ചി : ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ മണികണ്ഠന്‍ ആചാരി. രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപാട’ ത്തിലൂടെ  സിനിമയില്‍ അരങ്ങേറ്റം കുറിച്ച മണികണന്റെ “ബാലന്‍ ചേട്ടന്‍” എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

manikandan-jpg-image-784-410

തന്റെ പുതിയ സിനിമയായ “അലമാര”യുടെ ചിത്രീകരണത്തിനായി ബാംഗ്ലൂരിലേക്ക് വിമാനത്തില്‍ പോകുന്നതിന്റെ സന്തോഷമാണ് ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ മണികണ്ഠന്‍ പങ്കുവച്ചത്. മിഥുന്‍ മാനുവല്‍ തോമസാണ് “അലമാര” എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍.  ഈ ചിത്രത്തിൽ മണികണ്ഠന്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

 

manikandanachari-23-1471955654

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest