Categories
അഗ്നി-4: ഇന്ത്യ വീണ്ടും വിജയകരമായി വിക്ഷേപിച്ചു.
Trending News




Also Read
ഒഡിഷ: ഇന്ത്യയുടെ 4000 കിലോമീറ്റര്‍ ആണവവാഹക മിസൈലായ അഗ്നി – 4 ഒഡിഷയിലെ ബാലസോറിൽനിന്നും വിജയകരമായി വിക്ഷേപിച്ചു. രണ്ട് ഘട്ടമുള്ള ഉപരിതല-ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി-4. ഡി.ആര്‍ഡിഓ ആണ് അഗ്നി-4 നിര്‍മിച്ചത്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. അഗ്നി-4ന്റെ അഞ്ചാമത്തെ പരീക്ഷണമാണിത്.
2011, 2012, 2014, 2015 വര്‍ഷങ്ങളിലും അഗ്നി-4 വിക്ഷേപിച്ച് വിജയം കണ്ടിരുന്നു. ഇതിനോടകം തന്നെ അഗ്നി-4 സൈന്യത്തിന്റെ സുപ്രധാന ഭാഗമായിട്ടുണ്ട്. പാകിസ്താനെ ലക്ഷ്യമിട്ടാണ് അഗ്നി-4 നിര്‍മിച്ചത്. ഡിസംബര്‍ 26-ന് ഡിആര്‍ഡിഓ അഗ്നി -5 വിജയകരമായി വിക്ഷേപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്നി-5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്