കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു; നിരന്തരം മർദ്ദിക്കും; ഒന്നരവയസ്സുകാരൻ്റെ ഇരു കൈകളും ഒടിഞ്ഞ നിലയിൽ; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അതി ക്രൂര കൃത്യങ്ങൾ അമ്മയും കാമുകനും ചേർന്ന് നടത്തി; സംഭവം കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു; നിരന്തരം മർദ്ദിക്കും; ഒന്നരവയസ്സുകാരൻ്റെ ഇരു കൈകളും ഒടിഞ്ഞ നിലയിൽ; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അതി ക്രൂര കൃത്യങ്ങൾ അമ്മയും കാമുകനും ചേർന്ന് നടത്തി; സംഭവം കൂടുതൽ അറിയാം..

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അഷ്കർ (31) കുറ്റം സമ്മതിച്ചു. കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചുവെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി എന്നാണ് വിവരം. ഭക്ഷണം നൽകിയപ്പോൾ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം. കുട്ടിയുടെ അമ്മ അഖിലയും അറസ്റ്റിലായിട്ടുണ്ട്. അഖിലയുടെ മുൻ ഭർത്താവ് മരിച്ചിരുന്നു. അതിന് ശേഷം പങ്കാളി അഷ്കറിനെയും കൂടെ കൂട്ടിയായിരുന്നു അഖിലയുടെ ജീവിതം. അഖിലയും അറിഞ്ഞുകൊണ്ടാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നത് എന്ന ഞെട്ടിക്കുന്ന വാർത്തയാണ് കേരളം കേട്ടത്. മാത്രവുമല്ല കുട്ടി മാരകമായ പീഡനത്തിന് ഇരയായിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ 50 ൽ അധികം മുറിവുകളുണ്ട്. സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും കണ്ടെത്തയിട്ടുണ്ട്. രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്നു പ്ലാസ്റ്റർ ഇട്ടിരുന്നത്. ആന്തരിക ക്ഷതമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഒന്നര വയസുള്ള കുഞ്ഞ് എത്രത്തോളം എം,അർദ്ധനവും വേദനയും സഹിച്ചു എന്നത് ഓരോ മലയാളികളെയും വേദനപ്പിച്ചു. പ്രതികൾക്ക് വലിയ ശിക്ഷ നൽകണമെന്നാണ് പൊതു അഭിപ്രായം. അതേസമയം പ്രതി അഷ്കറിനെ ഇന്ന് പോലീസ് തെളിവെടുപ്പിന് എത്തിച്ചു. വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

0Shares