Categories
entertainment

എട്ട് വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു

ഭാര്യയെ അവഗണിക്കുന്നത് മുതല്‍ കുടുംബ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്നില്ലെന്നുമടക്കം നിരവധി പരാതികള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയുംവേർപിരിയുന്നതായി റിപ്പോർട്ട്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നടന്‍ എന്നതിനപ്പുറം രാഷ്ട്രീയക്കാരന്‍ കൂടിയായ മുകേഷ് അടുത്തിടെ ചില ഫോണ്‍ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. പിന്നാലെയാണ് ദാമ്പത്യ പ്രശ്‌നത്തെ കുറിച്ചും ഉയര്‍ന്ന് കേള്‍ക്കുന്നത്.

മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മുകേഷുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേവിക പാലക്കാടുള്ള കുടുംബ വീട്ടിലേക്ക് താമസം മാറി. മുകേഷുമായിട്ടുള്ള ബന്ധം തുടര്‍ന്ന് പോകാന്‍ സാധിക്കാത്തത് കൊണ്ട് കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഇരുവരും ബന്ധം നിയമപരമായി വേര്‍പ്പെടുത്താനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു . അതേസമയം മുകേഷിനെതിരെ ഭാര്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഭാര്യയെ അവഗണിക്കുന്നത് മുതല്‍ കുടുംബ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്നില്ലെന്നുമടക്കം നിരവധി പരാതികള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 ഓക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്. നടി സരിതയുമായിട്ടുള്ള വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തിയതിനു ശേഷമാണ് മുകേഷുമായുള്ള വിവാഹം. നേരത്തെ വിവാഹിതയായ വേദികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇതിലൊരു കുഞ്ഞുണ്ട്. മുകേഷ് മുന്‍പ് ലളിതകല അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് ദേവികയുമായി പരിചയത്തിലാവുന്നത്. ഈ പരിചയം വിവാഹാലോചനയായി മാറുകയായിരുന്നു. ഇരുവരും തമ്മില്‍ ഇരുപത്തി രണ്ട് വയസിന്‍റെ വ്യത്യാസമാണുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest