
നീലേശ്വരം (കാസറഗോഡ്): പുരാവസ്തു പുരാ രേഖ മ്യൂസിയം രജിസ്‌ട്രേഷൻ കായികം യുവജനകാര്യം വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് നീലേശ്വരം രാജകൊട്ടാരം സന്ദർശിച്ചു. കൊട്ടാരം പൈതൃക മ്യൂസിയമാക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊട്ടാരം ഉടമകളുമായി ചർച്ച നടത്തും. അതിനു മുൻപ് വകുപ്പ് ഈ വിഷയത്തിൽ നടത്തിയ നടപടികൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സന്ദീപ് വാര്യർ എം.എൽ.എ നീലേശ്വരം നഗരസഭ ചെയർമാൻ മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി.എൻ സന്ധ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.സതീശൻ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു. രാജകൊട്ടാരം പൈതൃക മ്യൂസിയമാക്കണമെന്നും നീലേശ്വരത്തെ പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്നും സന്ദീപ് വാര്യർ എം.എൽ.എയും നഗരസഭ ചെയർമാൻ മുഹമ്മദ് റാഫിയും ആവശ്യപ്പെട്ടു.
