Categories
local news

മന്ത്രി അഹമ്മദ് ദേവർകോവിൽ ചുള്ളി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു; അന്തേവാസികളുമായി സംസാരിച്ച് സ്ഥിതിവിവരങ്ങൾ വിലയിരുത്തി

മലയിടിച്ചിലിൽ മലയോര ഹൈവേയിൽ തകർന്ന റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നു മന്ത്രി അറിയിച്ചു

കാസർകോട്: മരുതോം ചുള്ളി എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ സന്ദർശിച്ചു. ക്യാമ്പിലെത്തിയ മന്ത്രി അന്തേവാസികളുമായി സംസാരിച്ച് സ്ഥിതിവിവരങ്ങൾ വിലയിരുത്തി. മലയിടിച്ചിലിൽ മലയോര ഹൈവേയിൽ തകർന്ന റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നു മന്ത്രി അറിയിച്ചു.

ക്യാമ്പിലെ കുട്ടികൾക്കൊപ്പം സെൽഫിയും എടുത്താണ് മന്ത്രി മടങ്ങിയത്. വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച മാലോത്തെ പി. എം ഡെക്കറേഷൻ എന്ന സ്ഥാപനവും മന്ത്രി സന്ദർശിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, ബളാൽ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നെടിയകാലാ, അംഗങ്ങളായ ശ്രീജ രാമചന്ദ്രൻ , ദേവസ്യ തറപ്പേൽ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest