Categories
news

എല്ലാ വായനക്കാര്‍ക്കും ചാനൽ ആർബിയുടെ ക്രിസ്തുമസ് ദിനാശംസകള്‍

ദൈവപുത്രന്‍ ഈ ഭൂമിയില്‍ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ദിനമായ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ആഹ്ലാദ തിമിര്‍പ്പോടെ ആഘോഷ മനസ്സോടെ ഏവരും തയ്യാറായി കഴിഞ്ഞു

ഇതാ വീണ്ടുമൊരു ക്രിസ്തുമസിന്‍റെ മംഗള സംഗീതം ഉയരുന്നു, ദേവാലയങ്ങള്‍ പ്രാര്‍ഥനാ നിര്‍ഭരവും അലങ്കാര പോലിമയിലും നിറഞ്ഞു നില്‍ക്കുന്നു…മഞ്ഞണിഞ്ഞ രാവില്‍ ഈ മണ്ണിനെ പുളകമണിയിച്ചുകൊണ്ട് ലോകത്തിനു ശാന്തിയും സമാധാനവും രക്ഷയും നല്‍കുവാനായി ദൈവപുത്രന്‍ ഈ ഭൂമിയില്‍ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ദിനമായ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ആഹ്ലാദ തിമിര്‍പ്പോടെ ആഘോഷ മനസ്സോടെ ഏവരും തയ്യാറായി കഴിഞ്ഞു.

മനുഷ്യ കുലത്തിന് ക്രിസ്തു പഠിപ്പിച്ച സദ്ഗുണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സ്നേഹമാണ്. സ്വാര്‍ഥതയും അസഹിഷ്ണുതയും നടമാടുന്ന ഈ കാലത്ത് സ്വന്തം ലാഭങ്ങള്‍ക്ക് വേണ്ടി സഹോദരനെയും മക്കളെയും മാതാപിതാക്കളെയും വരെ സംഹരിക്കാന്‍ തയ്യാറാവുന്ന വര്‍ത്തമാനകാല ചുറ്റുപാടില്‍ ക്രിസ്തു പകര്‍ന്നു തന്ന സ്നേഹത്തിന്‍റെ മാതൃക പിന്‍പറ്റാന്‍ നമുക്കും ശ്രമിക്കാം. എല്ലാ വായനക്കാര്‍ക്കും ടീം ചാനൽ ആർബിയുടെ ക്രിസ്തുമസ് ദിനാശംസകള്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *