Trending News





ദില്ലി: മാവോയിസ്റ്റുകൾ നടത്തിയ ഉഗ്ര സ്ഫോടനത്തിൽ ഒൻപത് ജവാൻമാർക്ക് ജീവൻ നഷ്ടമായി. ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സൈനികർക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് ഒൻപത് ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. ദന്തേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ട് ജവാൻമാരും ഒരു ഡ്രൈവറുമാണ് വീരമൃത്യുവരിച്ചത്. സംസ്ഥാനത്തെ മാവോയിസത്തെ നേരിടാൻ രൂപീകരിച്ച പ്രത്യേക പോലീസ് യൂണിറ്റായ ജില്ലാ ദന്തേവാഡ റിസർവ് ഗാർഡിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവർ. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ആക്രമണം. ജവാന്മാർ സഞ്ചരിച്ച വാഹനം സ്ഫോടനത്തിൽ ചിന്നിച്ചിതറുകയായിരുന്നു. ഇന്ന് പുലർച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് മേഖലയിൽ സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയും രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് വിമതരെ വധിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളിൽ നിന്നും എ.കെ 47, സെൽഫ് ലോഡിംഗ് റൈഫിൾസ് എന്നിവ കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നത്. മാവോയിസ്റ്റുകൾക്ക് എതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കി. 2026 ഓടെ മാവോയിസ്റ്റ് പ്രവർത്തനം അവസാനിപ്പിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകളുടേത് ഭീരുത്വമാണെന്ന് ഛത്തീസ്ഗഡ് ഉപ മുഖ്യമന്ത്രി വിജയ് ശർമയും പറഞ്ഞു. ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും ആദ്ദേഹം പ്രതികരിച്ചു.
Also Read

Sorry, there was a YouTube error.