
കാസർകോട്: മല്ലം – മംഗലാപുരം കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനീസ മൻസൂർ മല്ലത്ത്, എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മല്ലം, ജനറൽ സെക്രട്ടറി ഷെരീഫ് മല്ലത്ത് എന്നിവരുടെ നേതൃത്വ ത്തിൽ നിവേദനം നൽകി.
വൈകിട്ട് 7:45 ന് കാസർകോട് നിന്ന് മല്ലത്തേക്കും രാവിലെ 5.30ന് മല്ലത്ത് നിന്ന് മംഗലാപുരത്തേക്കും നടത്തിയിരുന്ന സർവീസ് കോവിഡ് കാലത്താണ് നിർത്തലാക്കിയത്. പ്രസിദ്ധമായ മല്ലം ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്കും നാട്ടുകാർക്കും ചികിത്സക്കായി മംഗലാപുരത്തെ ആശ്രയിക്കുന്ന രോഗികൾ ക്കും ഈ സർവീസ് ഏറെ ഗുണകരമായിരുന്നു. പ്രസ്തുത സർവീസ് പുനഃ സ്ഥാപിക്കണമെന്നും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യ പ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.
