ബി.ജെ.പിക്ക് വലിയ തിരിച്ചടി; തിരുവനന്തപുരം കോര്‍പറേഷൻ ഭരണം ആടിയുലയുന്നു; ആർ ശ്രീലേഖയുടെ രാജി.?

  • Post category:local news / news
  • Reading time:1 min read
You are currently viewing ബി.ജെ.പിക്ക് വലിയ തിരിച്ചടി; തിരുവനന്തപുരം കോര്‍പറേഷൻ ഭരണം ആടിയുലയുന്നു; ആർ ശ്രീലേഖയുടെ രാജി.?

തിരുവനന്തപുരം: ബി.ജെ.പിക്ക് വലിയ തിരിച്ചടി. മുൻ ഡി.ജി.പിയും തിരുവനന്തപുരം കോര്‍പറേഷൻ ബി.ജെ.പി കൗൺസിലറുമായ ആർ ശ്രീലേഖ സ്ഥാനം രാജിവെച്ചു. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്ന ശ്രീലേഖ ബി.ജെ.പിയുമായി ഉടക്കി എന്നാണ് വിവരം. കൗൺസിലർ സ്ഥാനം രാജിവെച്ചതോടെ തിരുവനന്തപുരം കോര്‍പറേഷൻ ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത. വലിയ തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടിരിക്കുന്നത്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങി. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജി തീരുമാനം.

എന്നാൽ രാജി സ്വകാര്യ കാരണങ്ങൾ കൊണ്ടെന്നാണ് ശ്രീലേഖയുടെ വിശദീകരണം. വാര്‍ഡ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവെച്ച സന്ദേശമിങ്ങനെയാണ്. ‘പ്രിയപ്പെട്ടവരെ… ഞാൻ 30.09.2026 ൽ Mayor ശ്രീ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന്, സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ചു കത്ത് നൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും. നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’.”

0Shares