
കാസർഗോഡ്: കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി (2026–29) 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തും. 8 ന് രാവിലെ 10:30-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമിതി യോഗം ചേരും. യോഗത്തിൽ ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച വിവിധ ഹർജികളിൽ ബന്ധപ്പെട്ട ജില്ലാ ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. കൂടാതെ, യുവജനങ്ങളിൽ നിന്നും യുവജന സംഘടനകളിൽ നിന്നും പുതിയ പരാതികളും നിവേദനങ്ങളും നേരിട്ട് സ്വീകരിക്കുന്നതാണ്.
തുടർന്ന് തൃക്കരിപ്പൂർ, നടക്കാവ് രാജീവ് ഗാന്ധി സ്മാരക സിന്തറ്റിക് സ്റ്റേഡിയവും (Sports Arena) സമിതി സന്ദർശിക്കും.
