
കാസർഗോഡ്: കാസർഗോഡ് താലൂക്കിലെ തെക്കിൽ വില്ലേജിൽ ദേശീയ പാതയോട് ചേർന്നുള്ള ഭൂമി കയ്യേറിയ സംഭവത്തിൽ നടപടികൾ ആരംഭിച്ചു. നിലവിലെ കാഞ്ഞങ്ങാട് തഹസിൽദാരായ രമേശൻ പൊയിനാച്ചികെതിരെയാണ് അന്വേഷണം. കയ്യേറ്റം നടന്നതായി മുൻ ഉദ്യോഗസ്ഥർ കണ്ടെത്തയ ഭൂമിയുടെ വിഷയം സ്വകാര്യമായി കൈകാര്യം ചെയ്തിരുന്ന സംഭവത്തിലാണ് ചാനൽ ആർ.ബി വിഷയം പൊതുമധ്യത്തിൽ എത്തിച്ചത്. വിവരാവകാശ രേഖയിലെ വിഷങ്ങൾ ചാനൽ ആർ.ബി പുറത്ത് വിട്ടതോടെ സംഭവം റവന്യു ഉദ്യോഗസ്ഥർക്കും തലവേദനയായി. നിലവിൽ കയ്യേറ്റം ഉണ്ടോ എന്നറിയാൻ ദേശീയപാത ലാൻഡ് റവന്യു വിഭാഗമാ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. കയ്യേറ്റം നടന്നിരുന്നതായും എന്നത് ഉദ്യോഗസ്ഥർ എത്തുന്നതിന് മുന്നേ കയ്യേറ്റം ഒഴിഞ്ഞതായും കണ്ടെത്തി. കയ്യേറിയതായി മുമ്ബ് കണ്ടെത്തിയ സ്ഥലം ഒഴിഞ്ഞതായും ഏകദേശം ഒരു മീറ്ററോളം സ്ഥലം പുറകിലേക്ക് മാറ്റി മതിൽ കെട്ടിയതായും കണ്ടെത്തി. ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ ബാക്കിയാണ്. സംഭവത്തിൽ സർവെ വിഭാഗം അളവ് തിട്ടപ്പെടുത്തും എന്നാണ് വിവരം. ഉന്നത ഇടപെടലാണ് രമേശന് തുണയാകുന്നത്. സർക്കാർ ഭൂമി സംരക്ഷിക്കേണ്ടവർ തന്നെ കയ്യേറ്റം നടത്തുന്നത് വലിയ കുറ്റമാണ്. അതിനാൽ മുന്നോട്ടുള്ള തുടർ നടപടി എന്താകും എന്നത് കണ്ടറിയണം.
