Categories
വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ മോചിപ്പിക്കാൻ എം.എൽ.എ നേരിട്ടെത്തി; നക്‌സലുകള്‍ വീണ്ടും വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും ഭീഷണി; സംഭവം ഇങ്ങനെ..
Trending News





പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ മോചിപ്പിക്കാൻ എം.എൽ.എ നേരിട്ടെത്തി. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ച കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ ബലംപ്രയോഗിച്ച് മോചിപ്പിച്ചു. പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് എം.എല്‍.എ മോചിപ്പിച്ചത്. അതേസമയം ഓഫീസിൽ നടന്ന വാക്കേറ്റ ദൃശ്യങ്ങൾ പുറത്ത് വന്നു. ഉദ്യോഗസ്ഥരോട് കയർത്തുസംസാരിക്കുന്ന എം.എൽ.എ ഇങ്ങനെ പോയാൽ നക്‌സലുകള്‍ വീണ്ടും വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുണ്ട്. ഭൂ ഉടമയുടെ ജോലിക്കാരനെയാണ് ചോദ്യം ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിൻ്റെ രേഖ കാണിക്കണമെന്ന് എം.എല്‍.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ ജനങ്ങള്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കുകയാണെന്നും ബുദ്ധിമുട്ടിക്കുകയാണെന്നും കെ യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വൈകാരികമായി പെരുമാറേണ്ടി വന്നത് എന്നും എം എൽ എ കുട്ടിച്ചർത്തു.
Also Read

Sorry, there was a YouTube error.