രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്; കോൺഗ്രസിൻ്റെ സംഘടനാപരമായ വിഷയങ്ങൾ; തീരുമാനം ഉടൻ.?

You are currently viewing രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്; കോൺഗ്രസിൻ്റെ സംഘടനാപരമായ വിഷയങ്ങൾ; തീരുമാനം ഉടൻ.?

ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. ദില്ലിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോൺഗ്രസിൻ്റെ സംഘടനാപരമായ വിഷയങ്ങളും ചർച്ചയായി. താൻ നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കുന്ന സാഹചര്യത്തിൽ കെ.പി.സി.സിക്ക് പുതിയൊരു ഫുൾടൈം പ്രസിഡന്റ് വരുന്നതാണ് നല്ലതെന്ന അഭിപ്രായം രാഹുൽ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ അധ്യക്ഷനാകേണ്ടതെന്നും ഈ പദവിയിലേക്ക് എം.എൽ.എമാർക്കും എം.പിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് വിഷയത്തിൽ കൃത്യമായ ആലോചനകൾ നടത്തി യോഗ്യനായ ഒരാളെ കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കും. ഹൈക്കമാൻഡ് തീരുമാനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രഖ്യാപനം അധികം വൈകില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

0Shares