ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് തണലേകാൻ രാപ്പകൽ വീടുകൾ നിർമ്മിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.പി.എൽ ജില്ലാ സെക്രട്ടറി ഷാഫി മാപ്പിളകുണ്ട്

You are currently viewing ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് തണലേകാൻ രാപ്പകൽ വീടുകൾ നിർമ്മിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.പി.എൽ ജില്ലാ സെക്രട്ടറി ഷാഫി മാപ്പിളകുണ്ട്

കാസറഗോഡ്: വാർദ്ധക്യത്താൽ ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് തണലേകാൻ രാപ്പകൽ വീടുകൾ നിർമ്മിക്കാൻ സർക്കാർ തയ്യാറാകണമെന്ന കെ.എസ്.പി.എൽ (കേരള സർവ്വീസ് പെൻഷനേർസ് ലീഗ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കെ.എസ്.പി.എൽ ജില്ലാ സെക്രട്ടറി ഷാഫി മാപ്പിളകുണ്ട് ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ മുഖേനയാണ് നിവേദനം കൈമാറിയത്.

നിവേദനത്തിൻ്റെ പൂർണ്ണ രൂപം: സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരിൽ ചിലർ കവർച്ചക്കാരാൽ അക്രമിക്കപ്പെട്ട് കൊല്ലപ്പെടുന്ന സംഭവങ്ങൾ നിരവധിയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിവായിരിക്കുന്നു. മക്കളില്ലാത്തവർ തങ്ങളുടെ പങ്കാളികളിലൊരാൾ മരണപ്പെട്ടാൽ അവർ തീർത്തും ഒറ്റപ്പെട്ട് അനാഥരായി കഴിയേണ്ടി വരുന്ന അവസ്ഥയാണ് ഇന്ന് സംസ്ഥാനത്ത് നിലനിൽക്കുന്നത്.
ജോലിയാവശ്യാർത്ഥമോ പഠന ആവിശ്യത്തിനോ വിദേശ നാടുകളിൽ ചേക്കേറി സ്ഥിരതാമസമാക്കിയ പലരുടെയും രക്ഷിതാക്കൾ, ആരും തുണയില്ലാതെ തങ്ങളുടെ ശിഷ്ടകാല ജീവിതം രാത്രി ഉറക്കം പോലും നഷ്ടപ്പെട്ട് ഭയത്തോടെ വീടുകളിൽ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്നവർ ധാരാളമുള്ള പ്രദേശമായി മാറിയിരിക്കുകയാണ് നമ്മുടെ സംസ്ഥാനം.വാർദ്ധക്യത്തിൽ രോഗങ്ങളാൽ പ്രാഥമിക കാര്യം ചെയ്യാൻ പോലും വിഷമിക്കുന്നവർക്കും ഭയം കൂടാതെ ശാന്തമായി ഒന്ന് കിടന്നുറങ്ങാനും അവർക്ക് താങ്ങും തണലുമാകുവാൻ സർക്കാർ അടിയന്തിരമായി വാർഡുകൾ തലത്തിൽ രാപ്പകൽ വീടുകൾ നിർമ്മിക്കാൻ മുൻകയ്യെടുക്കണമെന്നും, ഇപ്പോൾ ചിലയിടങ്ങളിലുള്ള പകൽ വീടുകൾ രാപ്പാർക്കാൻ തക്ക സൗകര്യത്തോടെ നടപ്പിലാക്കാൻ വേണ്ട നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും. സാമ്പത്തിക ശേഷിയുള്ളവരിൽ നിന്ന് അതിൻ്റെ ചിലവുകൾ ഈടാക്കിയും, മക്കളുണ്ടെങ്കിൽ അവരിൽ നിന്ന് ഈടാക്കിയും, വയോജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന വയോജന വകുപ്പിൽ ഇത്തരം സൗകര്യങ്ങൾ ഉൾപ്പെടുത്തണമെന്നും ആവശ്യപെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ഷാഫി മാപ്പിളകുണ്ട്, ജില്ലാ സെക്രട്ടറി, കേരള സർവ്വീസ് പെൻഷനേർസ് ലീഗ് ജില്ലാ കമ്മിറ്റി, കാസർഗോഡ്. 7902416401, 9048954809 (shafikpsskpss@gmail.com)

0Shares