ഭാഷാ വൈവിധ്യങ്ങളുടെ നാട് കേരള പിറവി ആഘോഷിച്ചു; മലയാള ദിനാഘോഷം, കാസർഗോഡ് നാലുപേരെ ആദരിച്ചു

  • Post category:local news / news
  • Reading time:2 mins read
You are currently viewing ഭാഷാ വൈവിധ്യങ്ങളുടെ നാട് കേരള പിറവി ആഘോഷിച്ചു; മലയാള ദിനാഘോഷം, കാസർഗോഡ് നാലുപേരെ ആദരിച്ചു

കാസർഗോഡ്: ഭാഷാ വൈവിധ്യങ്ങളുടെ നാട് കേരള പിറവി ആഘോഷിച്ചു. മലയാള ദിനാഘോഷം കാസർഗോഡ് സംഘടിപ്പിച്ചു. നാലപ്പാടം പത്മനാഭൻ പി എസ് പുണിഞ്ചിത്തായ എന്നിവരെ ജില്ലാഭരണകൂടം ആദരിച്ചു. യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ.വി രമേഷ്, മുകുന്ദൻ പെരുമലയൻ എന്നിവർക്കും ആദരം നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് കേരള പിറവി ദിന സന്ദേശം നൽകി. അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായി. കേരള പിറവിയുടെ എഴുപതാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ന് നവംബർ ഒന്നിന് ജില്ലാ തല ആഘോഷ പരിപാടികൾ കാസർകോട് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് സംഘടിപ്പിച്ചത്. വിവര പൊതുജനസമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ സാക്ഷരതാ മിഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് കേരള പിറവി ദിന സന്ദേശം നൽകി. കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിം അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ എഴുത്തുകാരേയും കലാകാരന്മാരെയും ആദരിച്ചു. പ്രമുഖ എഴുത്തുകാരൻ ഡോ അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായി എഴുത്തുകാരനും ദൃശ്യമാധ്യമ പ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ വിഖ്യാത ചിത്രകാരൻ പി എസ് പുണിഞ്ചിത്തായ എന്നിവരെ ജില്ലാഭരണകൂടം ആദരിച്ചു. യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ. വി. രമേഷ്, പ്രമുഖ തെയ്യം കോലധാരി മുകുന്ദൻ ഇളംകുറ്റി പെരുമലയൻ എന്നിവരേയും ചടങ്ങിൽ ആദരിച്ചു. ഹുസൂർ ശിരസ്തദാർ പി നിസാമുദ്ദീൻ ഭാഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുതിർന്ന മാധ്യമപ്രവർത്തകൻ വി വി പ്രഭാകരൻ, രാധാകൃഷ്ണൻ ഒളിയത്തടുക്ക ജില്ലാ സാക്ഷരതാമിഷൻ കോർഡിനേറ്റർ കെ.വി. രതീഷ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി എം എ കരീം എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻ്റ് എഡിറ്റർ എ.പി. ദിൽ ന, സത്യനാരായണ തന്ത്രി എന്നിവർ ആദരിക്കുന്നവരെ പരിചയപ്പെടുത്തി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സ്വാഗതവും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ എ പി നൗഷാദ് നന്ദിയും പറഞ്ഞു. ഭരണഭാഷാവാരാഘോഷത്തിൻ്റെ ഒരാഴ്ച വിവിധമത്സര പരിപാടികൾ ക്വിസ്, ഭാഷ പോഷണ പരിപാടികൾ സംഘടിപ്പിക്കും.

0Shares