
തിരുവനന്തപുരം: പി.എം.ശ്രീയിൽ സംസ്ഥാന സർക്കാരിൻ്റെ വാദം പൊളിഞ്ഞു. പി.എം.ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയാൽ കാര്യമായ ബുദ്ധിമുട്ടുണ്ടാകുമെന്നും ഇടത് സർക്കാർ ഒപ്പുവെച്ചതിനാൽ പിന്മാറാൻ കഴിയില്ല എന്നുമുള്ള കോൺഗ്രസ് സർക്കാരിൻ്റെ വാദമാണ് പൊളിയുന്നത്. പി.എം.ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയാൽ കാര്യമായ ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പി.എം.ശ്രീ പദ്ധതിയിൽനിന്നും പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താൽ പി.എം.ശ്രീയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ എന്നാണ് രാജ്യസഭയിൽ അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്. കേരളം പി.എം.ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. ഇതോടെയാണ് കേരളത്തിലെ നിലവിലെ വാദം പൊളിയുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി അടക്കമുള്ള യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നത്. വഹാബിന് ലഭിച്ച മറുപടി വി.ഡി സതീശൻ്റെ കാപട്യത്തിൻ്റെ മുഖംമൂടി വലിച്ച് കീറിയെന്നാണ് ഇടതുപക്ഷത്തിന്‍റെ വിമർശനം. വി.ഡി.എസ് സർക്കാരിനെതിരെ പ്രതിപക്ഷം ശബ്ദമുയർത്തുകയാണ്.
