കാസർഗോഡ് പുതിയ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലെക്സിലെ മലിനജല സംസ്കരണത്തിന് ശാശ്വത പരിഹാരം കാണും; പ്ലാൻഡിനായി സ്ഥലം കണ്ടെത്തി; ഡി.പി.ആർ തയ്യാറാക്കുന്നു..

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർഗോഡ് പുതിയ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലെക്സിലെ മലിനജല സംസ്കരണത്തിന് ശാശ്വത പരിഹാരം കാണും; പ്ലാൻഡിനായി സ്ഥലം കണ്ടെത്തി; ഡി.പി.ആർ തയ്യാറാക്കുന്നു..

കാസർഗോഡ്: കാസർഗോഡ് പുതിയ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലെക്സിലെ മലിനജല സംസ്കരണത്തിന് ശാശ്വത പരിഹാരം കാണുകയാണ് നഗരസഭ. ഇതിനായി ഷോപ്പിംഗ് കോംപ്ലെക്സിനോട് ചേർന്ന് മലിനജല സംസ്കരണ പ്ലാൻഡ് നിർമിക്കുകയാണ് ചെയ്യുന്നത്. വർഷങ്ങളായുള്ള വ്യാപാരികളുടെയും ഓട്ടോ ടാക്സി ഡ്രൈവർമാരുടെയും ആവശ്യത്തിനും കൂടി പരിഹാരം കാണുന്നതിനായാണ് കാസർഗോഡ് നഗരസഭ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച സപ്റ്റിക്ക് ടാങ്ക് അടക്കം കാലപ്പഴക്കം ചെന്ന് മോശമായ സാഹചര്യമാണ് ഉള്ളത്. പുതിയ പദ്ധതിയിൽ സെപ്റ്റിക് ടാങ്കും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പുതിയ ബസ്റ്റാന്ഡിലെ കിഴക്ക് ഭാഗത്തുള്ള ടാക്സി സ്റാൻഡിനോട് ചേർന്നുള്ള സ്ഥലം അനിയോജ്യമാണെന്ന് കണ്ടെത്തി.

വിശാലമയ മലിനജല സംസ്കരണ പ്ലാൻഡ് (Sewage Treatment Plants – STP) നിർമ്മിക്കുന്നതോടെ ശാശ്വത പരിഹാരം കാണാനാകും എന്നാണ് കരുതുന്നത്. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി നഗരസഭ അധികൃതരും IRTC അധികൃതരും സ്ഥലം സന്ദർശിച്ചു. ഡിറ്റീൽഡ് പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കുന്നതിനായാണ് IRTC കേരള സർക്കാരിൻ്റെ മാലിന്യ സംസ്കരണ രംഗത്തെ അക്രഡിറ്റഡ് ഏജൻസിയും മികച്ച ഗവേഷണ സ്ഥാപനവുമായ Integrated Rural Technology Centre (IRTC) അധികൃതർ സ്ഥലം സന്ദർശിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി മലിനജല സംസ്‌കരണ പ്ലാൻ്റുകളുടെ ഡി.പി.ആർ തയ്യാറാക്കി നൽകുന്നത് ഈ ഏജൻസിയാണ്. കാസർഗോഡ് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിം, വൈസ് ചെയർമാൻ കെ.എം. ഹനീഫ, നഗരസഭ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥർ, ആരോഗ്യം വിഭാഗം ഉദ്യോഗസ്ഥർ, IRTC ഉദ്യോഗസ്ഥർകൊപ്പം ഉണ്ടായിരുന്നു.

0Shares