അച്ചടക്കമുള്ള തലമുറ സമൂഹത്തിനെ നന്മയിലേക്ക് നയിക്കും; കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഹാജി

  • Post category:local news
  • Reading time:1 min read
You are currently viewing അച്ചടക്കമുള്ള തലമുറ സമൂഹത്തിനെ നന്മയിലേക്ക് നയിക്കും; കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഹാജി

ചെർക്കള(കാസർഗോഡ്): പഠനവും പഠന മുറിയും അച്ചടക്കത്തോടെ സംവിധാനിച്ചാൽ മാതൃകാ പരമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന് കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
ഓരോ കുട്ടികളിലും വിദ്യ അഭ്യസിക്കാനുള്ള കഴിവ് വ്യത്യസ്ത രീതിയിലാണ്. സ്വധസിദ്ധമായ രീതിയിൽ പഠനത്തെ അഭിമുഖീകരിക്കുന്നതോടൊപ്പം അച്ചടക്കം പാലിക്കാനായാൽ ഓരോരുത്തർക്കും അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും. അത് സമൂഹത്തിൽ ഗുണകരമായ രീതിയിൽ പ്രതിധ്വനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെർക്കള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മണ്ഡലം തല പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് മുനീർ പി ചെർക്കള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് രഘുനാഥൻ സ്വാഗതം പറഞ്ഞു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുള്ള കുഞ്ഞി ചെർക്കള, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട്, ജില്ല പഞ്ചായത്ത് മെമ്പർ പി.ബി ഷഫീഖ്, പഞ്ചായത്ത് അംഗം ഹാരിസ് തായൽ, സ്കൂൾ എച്ച്എം. സുബൈദ സിവി, മദർ പിടിഎ. പ്രസിഡൻറ് സമീറ അബ്ബാസ്, എസ്എംസി വൈസ് ചെയർമാൻ കബീർ ചെർക്കളം, ശരീഫ് മാസ്റ്റർ തങ്കയം, സമീർ മാസ്റ്റർ തെക്കിൽ, പിവിരാജേഷ്, അബ്ബാസ് ബംമ്പ്രാണി, ഉമ്മാലി ഷാഫി, ഷാക്കിറ അഷറഫ്, ജുനൈദ് ഹാരിസ്, സി കെ മുഹമ്മദ്, വിനോദ് കുമാർ സംസാരിച്ചു. അനീസ് മാസ്റ്റർ നന്ദി പറഞ്ഞു.

0Shares