കാസർഗോഡ് ഐ.പി.ആർ.ഡി വീഡിയോ സ്ട്രിംഗർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു; 2026 ആഗസ്റ്റ് 7 വൈകിട്ട് 5ന് മുൻപായി അപേക്ഷ സമർപ്പിക്കണം; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing കാസർഗോഡ് ഐ.പി.ആർ.ഡി വീഡിയോ സ്ട്രിംഗർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു; 2026 ആഗസ്റ്റ് 7 വൈകിട്ട് 5ന് മുൻപായി അപേക്ഷ സമർപ്പിക്കണം; കൂടുതൽ അറിയാം..

കാസർഗോഡ്: ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പ്രീഡിഗ്രിയോ പ്ലസ്ടുവോ പാസായിരിക്കണം. സ്വന്തമായി ഫുൾ.എച്ച്.ഡി പ്രൊഫഷണൽ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്സ് ഓവർ നൽകി വാർത്താ സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

സ്വന്തമായി എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതന ഇലക്ട്രോണിക് ന്യൂസ് ഗ്യാതറിംഗ് സൗകര്യങ്ങൾ എന്നിവ അധിക യോഗ്യതയായി കണക്കാക്കും. ലൈവായി വീഡിയോ ട്രാൻസ്മിഷൻ, സ്വന്തമായി ബാക്ക്പാക്ക് പോലുള്ള പോർട്ടബിൾ വീഡിയോ ട്രാൻസ്മിറ്റർ സംവിധാനങ്ങൾ ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ കുറ്റാരോപണവിധേയരോ ആകരുത്. അപേക്ഷകർ താമസപരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നും സ്വഭാവ സർട്ടിഫിക്കറ്റും കേസുകളില്ലെന്നത് സംബന്ധിച്ച രേഖയും അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം.

അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2026 ആഗസ്റ്റ് 7 വൈകിട്ട് 5ന് മുൻപായി കാസർകോട് കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. പൂർണമല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതായിരിക്കും. നേരത്തേ അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04994 255145.

0Shares