ഭൂമി കയ്യേറ്റക്കാരനായ കാഞ്ഞങ്ങാട് തഹസിൽദാർ രമേശൻ കെ പൊയ്‌നാച്ചി കാസർഗോഡ് തഹസിൽദാർ ആയിരിക്കെ നടത്തിയത് ഗുരുതരമായ ചട്ടലംഘനം; രേഖകൾ ചാനൽ ആർ.ബിക്ക് ലഭിച്ചു; കൂടുതൽ അറിയാം..

You are currently viewing ഭൂമി കയ്യേറ്റക്കാരനായ കാഞ്ഞങ്ങാട് തഹസിൽദാർ രമേശൻ കെ പൊയ്‌നാച്ചി കാസർഗോഡ് തഹസിൽദാർ ആയിരിക്കെ നടത്തിയത് ഗുരുതരമായ ചട്ടലംഘനം; രേഖകൾ ചാനൽ ആർ.ബിക്ക് ലഭിച്ചു; കൂടുതൽ അറിയാം..

സ്പെഷ്യൽ റിപ്പോർട്ട് (ചാനൽ ആർ.ബി): സർക്കാർ ഭൂമി കയ്യേറ്റക്കാരനായ കാഞ്ഞങ്ങാട് തഹസിൽദാർ രമേശൻ കെ പൊയ്‌നാച്ചി കാസർഗോഡ് തഹസിൽദാർ ആയിരിക്കെ നടത്തിയ ഗുരുതര ചട്ടലംഘന രേഖകൾ ചാനൽ ആർ.ബിക്ക് ലഭിച്ചു. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ ചില വ്യക്തികൾക്ക് വേണ്ടി ജന വിരുദ്ധ നടപടിയാണ് സ്വീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ പട്ടയഭൂമി പ്രശ്നത്തിൽ പരാതിക്കാരന് അനുകൂല മുൻ ഉത്തരവുകൾ നിലനിൽക്കെ തൻ്റെ സ്വാധീനം ഉപയോഗിച്ച് അന്ന് ജില്ലാ കളക്ടർ ആയിരുന്ന കെ ഇമ്പാശേഖരനെ തെറ്റിദ്ധരിപ്പിച്ചത്, അടക്കമുള്ള വിവരങ്ങളും വിവരാവകാശ രേഖകളിൽ വ്യക്തമാണ്. വൃദ്ധയായ 80 വയസ്സുകാരി യു.ബി ആയിഷയുടെ കോടികൾ വിലമതിക്കുന്ന 1 ഏക്കർ ഭൂമിയിൽ നിന്നും രേഖകളിൽ കുറവ് വരുത്തി മറ്റൊരു സ്വകാര്യ വ്യക്തിക്ക് നൽകാനാണ് രമേശൻ കെ പൊയിനാച്ചി ശ്രമം നടത്തിയത്. പട്ടയത്തിലെ 1 ഏക്കറിൽ നിന്നും “9 കാൽ സെന്റ്” സ്ഥലം കുറവ് വരുത്തിയതായും വില്ലേജിലെ രേഖകളിൽ കുറവ് വരുത്താനും കാസറഗോഡ് തഹസിൽദാർ ആയിരിക്കെ രമേശൻ കെ പൊയിനാച്ചി ഉത്തരവിട്ടു. ആ സമയം കോടതി നിന്നുള്ള “സ്റ്റാറ്റസ് കോ” നിലനിൽക്കെ രമേശൻ സ്വീകരിച്ചത് കോടതി അലക്ഷ്യ നടപടി എന്നുള്ളതും മറ്റൊരു ചട്ടലംഘനമാണ്.

സംഭവത്തിൽ ജില്ലാ കളക്ടർക്കും തഹസിൽദാർക്കുമെതിരെ പരാതിയുമായി ഇസ്മായിൽ നിയമ പോരാട്ടം തുടർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേരള നിയമഭാ സമിതി രേഖകൾ പരിശോധിച്ചതിലും വാദം കേട്ടതിലും രമേശൻ ചെയ്തത് ഗുരുതര വീഴ്ചയാണ് എന്നത് കണ്ടെത്തി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനും തഹസിൽദാരുടെ ഉത്തരവ് മരവിപ്പിക്കാനും കളക്ടർക്ക് ശക്തമായ നിർദേശം ലഭിച്ചു. തിരുവന്തപുരത്ത് നടന്ന നിയമസഭാ സമിതിയുടെ തളിവെടുപ്പിൽ രമേശൻ്റെ കള്ളകളിയും തിരിമറിയും ജില്ലാകളക്ടർക്കും ബോധ്യമായി. കളക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് രമേശൻ നടത്തിയ ഗുഡാലോചനയാണ് കളക്ടറെ തെറ്റിദ്ധരിപ്പിക്കാൻ വഴിയൊരുക്കിയത്. സംഭവത്തിലെ ഗൗരവം മനസ്സിലാക്കിയ ജില്ലാ കളക്ടർ രമേശൻ്റെ ഉത്തരവ് മരവിപ്പിക്കാൻ അടിയന്തിര നിർദേശം നൽകി.

എന്നാൽ രമേശൻ തൻ്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കളക്ടർക്കുള്ള മറുപടിയും മനഃപൂർവ്വം വൈകിപ്പിച്ചു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതോടെ രമേശനെ തഹസിൽദാർ സ്ഥാനത്തുനിന്നും മാറ്റി. തുടർന്നാണ് ചുമതല ഏറ്റടുത്ത തഹസിൽദാർ രമേശൻ്റെ ഉത്തരവ് മരവിപ്പിച്ചതും പരാതിക്കാരൻ്റെ 1 ഏക്കർ ഭൂമിയിൽ മറ്റുവരുത്തിയിട്ടില്ല എന്നു റിപ്പോർട്ട് സമർപ്പിച്ചതും. രമേശൻ കെ പൊയിനാച്ചി എടുത്ത തെറ്റായ ഉത്തരവിൽ മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കാസർഗോഡ് തഹസിൽദാറുടെ രേഖകളും നമ്മെ അത്ഭുധപെടുത്തുന്നു. രമേശൻ കെ പൊയിനാച്ചി പരാതിക്കാരനെ മനഃപൂർവ്വം ദ്രോഹിക്കുക വഴി ഗുരുതരമായ ചട്ട ലംഘനമാണ് നടത്തിയത്. വർഷങ്ങളായി മുൻ കളക്ടർമാരും ലാൻഡ് റവന്യു കമ്മീഷണറും കോടതി ഉത്തരവും പരാതിക്കാരന് അനുകൂലമായി നിലനിൽക്കെ അതിനെ മറച്ചുവെച്ച് രമേശനെ സഹായിച്ച കളക്ടറേറ്റിലെ ജീവനക്കാരുടെ നടപടിയും ചർച്ചാവിഷയമാണ്. റവന്യു വകുപ്പിനെ കുരുക്കിലാക്കുന്ന കൃത്യ നിർവ്വഹണം തുടർച്ചയായി ചെയ്തിട്ടും ഉയർന്ന പോസ്റ്റിൽ തന്നെ രമേശൻ ഇപ്പോഴും തുടരുന്നു എന്നത് നിലവിലെ ഭരണകൂടത്തെ മുൾമുനയിൽ നിർത്തുകയാണ്. നിലവിൽ രമേശനെ സഹയിക്കുന്ന കോൺഗ്രസ് നേതാവിനെതിരെ പ്രതിഷേധം ശക്തമായി ഉയരുകയാണ്.

0Shares