ഭൂമി കയ്യേറ്റ വിഷയത്തിൽ വെട്ടിലായി കാഞ്ഞങ്ങാട് തഹസിൽദാർ; രമേശൻ കെ പൊയ്‌നാച്ചി പരാതിക്കാരനെതിരെ രംഗത്ത്; പോലീസിൽ പരാതി

You are currently viewing ഭൂമി കയ്യേറ്റ വിഷയത്തിൽ വെട്ടിലായി കാഞ്ഞങ്ങാട് തഹസിൽദാർ; രമേശൻ കെ പൊയ്‌നാച്ചി പരാതിക്കാരനെതിരെ രംഗത്ത്; പോലീസിൽ പരാതി

കാസർഗോഡ്: മുൻ തെക്കിൽ വില്ലേജ് ഓഫീസറും നിലവിലെ കാഞ്ഞങ്ങാട് തഹസിൽദാറുമായ രമേശൻ കെ പൊയ്‌നാച്ചിയുടെ കള്ളക്കളികൾ പുറത്ത് വന്നതിന് പിന്നാലെ പോലീസിൽ സമ്മർദ്ദം. ചാനൽ ആർ.ബിയിൽ വാർത്തകൾ വരുന്നത് തടയാൻ പരാതിക്കാരനെതിരെ പോലീസിൽ പരാതി നൽകി. കാസർഗോഡ് എസ്.പിക്ക് പരാതി ലഭിച്ചതോടെ പരാതിക്കാരനെ മേൽപറമ്പ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി സംസാരിച്ചു. സോഷ്യൽ മീഡിയകൾ വഴി ഇസ്മായിൽ ബെണ്ടിച്ചാൽ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിനൽകിയിട്ടുള്ളത്.

തഹസിൽദാർ രമേശൻ നടത്തിയ ഭൂമി കയ്യേറ്റ വിഷയവും വില്ലജ് ഓഫീസർ ആയിരിക്കെ നടത്തിയ തിരിമറിയും ചൂണ്ടിക്കാട്ടി ചാനൽ ആർ.ബി വാർത്തകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. രമേശൻ കെ പൊയിനാച്ചി നടത്തിയ തിരിമാരിയും ചട്ട ലംഘനവും ചൂണ്ടിക്കാട്ടി വിവരാവകാശ തെളിവുകൾ സഹീതമാണ് ചാനൽ ആർ.ബി വാർത്തകൾ പ്രസിദ്ധീകരിച്ചത്. കൂടുതൽ തെളിവുകൾ പുറത്ത് വിടാനിരിക്കെയാണ് രമേശൻ്റെ പുതിയ നീക്കം. പരാതിക്കാരൻ്റെ വായ അടപ്പിക്കാനാണ് രമേശൻ ശ്രമിക്കുന്നത്. എന്നാൽ പോലീസ് നിയമപരമായ നടപടിയെ സ്വീകരിക്കാനാവുകയുള്ളു എന്ന് അറിയിച്ചതോടെ രമേശൻ വെട്ടിലായി. സംഭവത്തിൽ പോലീസ് സംരക്ഷണവും തൻ്റെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പരാതിക്കാരനായ ഇസ്മായിൽ ബെണ്ടിച്ചാലും എസ്.പിക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. തഹസിൽദാർ തൻ്റെ സ്വാധീനം ഉപയോഗിച്ച് എതിർകക്ഷികളുടെ പിന്തുണയോടെ കായികമായി കൈകാര്യം ചെയ്യുമോ.? എന്ന ഭയത്തിലാണ് പരാതിക്കാരൻ. മുമ്പ് പരാതിക്കാരനെതിരെ രമേശൻ വേണ്ടി കാസർഗോഡ് തഹസിൽദാർ നൽകിയ കേസ് കോടതി തള്ളിയിരുന്നു.

0Shares