Categories
കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കെ. മുരളീധരന്‍; പിന്നില്‍ സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി എന്ന് സൂചന
കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ്. ഇതറിയിച്ചു കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി. സോണിയാഗാന്ധിക്ക് ഇന്ന് കത്ത് നൽകി.
Trending News





ഇന്ന് ബെന്നി ബെഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കെ .മുരളീധരന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്ത് നല്‍കിയെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
Also Read

കെ.പി.സി.സി അധ്യക്ഷനെ അറിയിക്കാതെ നേരിട്ടാണ് കത്ത് നല്‍കിയത്. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് സ്ഥാനമൊഴിഞ്ഞതിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചന.
“കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ്. ഇതറിയിച്ചു കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി. സോണിയാഗാന്ധിക്ക് ഇന്ന് കത്ത് നൽകി. പിന്തുണച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.”- അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

Sorry, there was a YouTube error.