Categories
business entertainment national news

ജിയോയുടെ സ്വാതന്ത്ര്യദിന സമ്മാനം എത്തി; ഒന്നല്ല, രണ്ടല്ല, അഞ്ചു അ‌ധിക ആനുകൂല്യങ്ങള്‍ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്

ജിയോ തങ്ങളുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്ലാൻ ഒരുക്കിയിരിക്കുന്നു

രാജ്യം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഒരുക്കങ്ങളിലേക്ക് കടക്കവേ ഉപയോക്താക്കള്‍ക്ക് സന്തോഷം പകരുന്ന സ്വാതന്ത്ര്യദിന ഓഫര്‍ പ്രഖ്യാപിച്ച്‌ റിലയൻസ് ജിയോ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം സേവന ദാതാവായ റിലയൻസ് ജിയോ നിലവില്‍ രണ്ട് വാര്‍ഷിക പ്രീ പെയ്‌ഡ്‌ പ്ലാനുകളാണ് നല്‍കുന്നത്. ഇതില്‍ ഒരു വാര്‍ഷിക പ്ലാനിലാണ് ആനുകൂല്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വളരെ കുറഞ്ഞ അ‌ളവിലുള്ള ആളുകള്‍ മാത്രമേ സാധാരണയായി വാര്‍ഷിക പ്ലാനുകള്‍ തെരഞ്ഞെടുക്കാറുള്ളൂ. ഉപയോക്താവിനെ സംബന്ധിച്ച്‌ റീച്ചാര്‍ജില്‍ കുറച്ചെങ്കിലും ലാഭം നല്‍കുന്നത് വാര്‍ഷിക പ്ലാനുകളാണ്. ഒരിക്കല്‍ ചെയ്‌താൽ പിന്നീട് ഒരു കൊല്ലത്തേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല. ഇടയ്ക്കിടെ ഉണ്ടാകുന്ന റീച്ചാര്‍ജ് നിരക്ക് വര്‍ധന പോലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയുമില്ല.

എന്നാല്‍ വാര്‍ഷിക പ്ലാനുകള്‍ക്കായി വലിയൊരു തുക ഒറ്റയടിക്ക് മുടക്കേണ്ടിവരും. സാധാരണക്കാരെ വാര്‍ഷിക പ്ലാനുകളില്‍ നിന്ന് അ‌കറ്റി നിര്‍ത്തുന്നത് ഇതാണ്. കൂടാതെ മറ്റേതെങ്കിലും നെറ്റ് വര്‍ക്കിലേക്ക് പെട്ടെന്ന് മാറാനുള്ള ഉപയോക്താവിൻ്റെ ആഗ്രഹത്തിന് വാര്‍ഷിക പ്ലാനുകള്‍ വിലങ്ങു തടിയാകും. മറ്റൊരു ടെലിക്കോം കമ്പനിയുടെ നെറ്റ് വര്‍ക്കിലേക്ക് മാറുന്നതില്‍ തടസങ്ങളൊന്നുമില്ല, എങ്കിലും ചെറിയ സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരും.

കാരണം ഇതിനകം തന്നെ ഒരു വര്‍ഷത്തേക്കുള്ള പണം അ‌ടച്ചതിനാല്‍, പോര്‍ട്ട് ചെയ്യുമ്പോള്‍ ശേഷിക്കുന്ന കാലത്തേക്കുള്ള പണം നഷ്ടമാകുന്നു. ഇത്തരം പല കാരണങ്ങളാല്‍ ആളുകള്‍ ദീര്‍ഘകാല വാലിഡിറ്റിയുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാൻ മടിക്കുന്നു. എന്നാല്‍ ആളുകളുടെ ഈ മടി മാറ്റാനുള്ള ഒരു അ‌വസരമായി ജിയോ തങ്ങളുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്ലാൻ ഒരുക്കിയിരിക്കുന്നു.

ജിയോയുടെ വാര്‍ഷിക പ്ലാനുകള്‍ സാധാരണ ഗതിയില്‍ത്തന്നെ മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. എന്നാല്‍ സ്വാതന്ത്ര്യദിന ഓഫറിൻ്റെ ഭാഗമായി ജിയോ ഈ പ്ലാനുകളില്‍ ചില അ‌ധിക ആനുകൂല്യങ്ങള്‍ കൂടി വാഗ്ദാനം ചെയ്യുന്നു. ഒന്നല്ല, രണ്ടല്ല, അ‌ഞ്ചോളം അ‌ധിക ആനുകൂല്യങ്ങളാണ് ജിയോ ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അ‌വ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

ജിയോയുടെ 2023 ലെ സ്വാതന്ത്ര്യദിന ഓഫര്‍

ജിയോയുടെ രണ്ട് വാര്‍ഷിക പ്രീ പെയ്‌ഡ്‌ പ്ലാനുകളില്‍ 2999 രൂപയുടെ പ്ലാനില്‍ ആണ് സ്വാതന്ത്ര്യദിന ഓഫര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ജിയോ നല്‍കുന്ന ഏറ്റവും ചെലവേറിയ മൊബൈല്‍ പ്ലാനാണ് 2999 രൂപയുടേത്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു.

ഇതോടൊപ്പം പ്രതിദിനം 2.5ജിബി പ്രതിദിന ഡാറ്റ, 100 എസ്‌.എം.എസ് എന്നീ സേവനങ്ങളും നല്‍കുന്നു. ഈ പ്ലാനില്‍ ഉപയോക്താവിന് ആകെ ലഭിക്കുന്നത് 912.5 GB ഡാറ്റ ആണ്. ഇതോടൊപ്പം അ‌ധിക ആനുകൂല്യമായി ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ജിയോ നല്‍കിവന്നിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ ചില അ‌ധിക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി സ്വാതന്ത്ര്യദിന ഓഫറായി അ‌വതരിപ്പിച്ചിരിക്കുന്നത്.

2999 രൂപയുടെ ജിയോ പ്രീ പെയ്‌ഡ്‌ പ്ലാനിലെ സ്വാതന്ത്ര്യദിന ഓഫറുകള്‍: 1) സ്വിഗ്ഗി ഓഫര്‍: 249 രൂപയുടെ ഓഡറിന് 100 രൂപ ഡിസ്‌കൗണ്ട്. 2) യാത്ര ഓഫര്‍: വിമാന യാത്രയ്ക്ക് 1500 രൂപ കിഴിവ്, ആഭ്യന്തര ഹോട്ടലുകളില്‍ 15% ഡിസ്‌കൗണ്ട് (4000 രൂപ വരെ). 3) അ‌ജിയോ ഓഫര്‍: ഓര്‍ഡറിന് 200 രൂപ ഡിസ്‌കൗണ്ട്.

4) നെറ്റ്‌ മെഡ്‌സ് ഓഫര്‍: 999 രൂപ + NMS സൂപ്പര്‍കാഷില്‍ 20% ഡിസ്‌കൗണ്ട്. 5) റിലയൻസ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഓഡിയോ ആക്‌സസറികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 10% ഡിസ്‌കൗണ്ട്. ഇത് കൂടാതെ ഈ പ്ലാൻ ഉപയോക്താക്കള്‍ക്ക് ജിയോയുടെ അ‌ണ്‍ലിമിറ്റഡ് 5ജിക്കും യോഗ്യത നേടാൻ സാധിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest