വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരിക്കെ പതിനെട്ടുകാരി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു; പെൺകുട്ടിയുടെ മൃതദേഹം കാണാൻ എത്തിയത് നിരവധി ആളുകൾ; സംസ്കാരം നടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരിക്കെ പതിനെട്ടുകാരി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു; പെൺകുട്ടിയുടെ മൃതദേഹം കാണാൻ എത്തിയത് നിരവധി ആളുകൾ; സംസ്കാരം നടന്നു

കാസർഗോഡ്: ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ 18 കാരി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഇസ്സത്ത് നഗറിലെ എസ്.എം മൻസിലിൽ അബ്ദുൽ മനാഫിൻ്റെ മകൾ ആമിന നുസയ്യ വിഷം ഉള്ളിൽച്ചെന്നാണ് മരണപ്പെട്ടത്. വിഷം ഉള്ളിച്ചെന്ന പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട്ടെ ആസ്റ്റർ മിംസ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെ മരണം സംഭവിച്ചു. വീട്ടിലുണ്ടായ ചെറിയ പ്രശ്നങ്ങളാണ് കടുങ്കൈ ചെയ്യുന്നതിലേക്ക് എത്തിച്ചത് എന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രാത്രി 9 മണിയോടെ വീട്ടിലെത്തിച്ചു. നിരവധി ആളുകളാണ് ഇസ്സത്ത് നഗറിലെ വീട്ടിലേക്ക് ഒഴികിയെത്തിയത്. പെൺകുട്ടിയുടെ മരണത്തിൽ അതീവ ദുഃഖത്തിലാണ് കുടുംബവും നാടും നാട്ടുകാരും.

0Shares