ചൈനക്ക് കൈകൊടുത്ത് ഇന്ത്യ; അതിർത്തിയിൽ സമാധാനം നിലനിർത്തുമെന്ന് ഇരു നേതാക്കളും; നിലവിലുള്ള ധാരണകളും കരാറുകളും പാലിക്കണമെന്ന് മോദി

  • Post category:news / politics
  • Reading time:1 min read
You are currently viewing ചൈനക്ക് കൈകൊടുത്ത് ഇന്ത്യ; അതിർത്തിയിൽ സമാധാനം നിലനിർത്തുമെന്ന് ഇരു നേതാക്കളും; നിലവിലുള്ള ധാരണകളും കരാറുകളും പാലിക്കണമെന്ന് മോദി

ദില്ലി: ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ ചൈന രാഷ്ട്ര തലവന്മാരുടെ കൂടിക്കാഴ്ച വലിയ പ്രാധാന്യമുള്ളതായി. ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളിലെ അതിർത്തി തർക്കങ്ങൾ വിഷയമായി. അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കി. പരസ്പരം യോജിക്കുന്ന പരിഹാരം അതിർത്തി വിഷയത്തിൽ കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. അതിർത്തിയിൽ സമാധാനം നിലനിർത്താനാണ് ധാരണ. അതിർത്തിയിലെ സമാധാനം ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്ര ബന്ധത്തിന് അനിവാര്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു. നിലവിലുള്ള ധാരണകളും കരാറുകളും പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. വാണിജ്യ രംഗത്ത് പരസ്പര വിശ്വാസം കൂട്ടാനും തർക്കങ്ങൾ പരിഹരിക്കാനും നടപടികൾ സ്വീകരിക്കാനും ജനങ്ങൾക്കിടയിലുള്ള സഹകരണവും ബന്ധവും കൂട്ടാനും ഇന്ത്യ-ചൈന ചർച്ചയിൽ തീരുമാനമായി. അതേസമയം, അതിർത്തിയിൽ നടത്തിയിട്ടുള്ള സൈനിക വിന്യാസം കുറയ്ക്കുന്നനടപടികളെക്കുറിച്ച് പരാമർശമില്ല എന്നാണ് വിവരം.

0Shares