
കാസർകോട്: കാർഷിക വിളകളുടെ കുറവ് നികത്തണമെന്നും തെങ്ങ്, കവുങ്ങ് അടക്കമുള്ള കർഷകർ അനുഭവിക്കുന്ന ദുരിതം അകറ്റണമെന്ന് സ്വതന്ത്ര കർഷക സംഘം കാസർകോട് മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദമായ നിവേദനം കൃഷി ഭവൻ ഓഫീസർക്ക് കൈമാറി. സെക്രട്ടറി ഐഡിയൽ മുഹമ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് സൈനുദ്ദീൻ പട്ടിള വളപ്പ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എ അബദുല്ല കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. കാസർകോട് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് വെൽക്കം മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് യു.കെ യൂസുഫ്, ഉസ്മാൻ പള്ളിക്കാൽ, അഹ്മ്മദ് തുടങ്ങിയവർ സംസാരിച്ചു.
