Categories
മധ്യപ്രദേശിൽ കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വീടുകൾ ബുൾഡോസറുകൊണ്ട് ഇടിച്ചുനിരത്തി
24 മണിക്കൂറിനുള്ളിൽ തന്നെ അഞ്ചുപ്രതികളെയും പ്രതികളെ അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
Trending News





മധ്യപ്രദേശിലെ രേവ ജില്ലയിൽ 16-കാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് പ്രാദേശിക അധികാരികൾ. പ്രതികളുടെ വീടുകൾ ബുൾഡോസർകൊണ്ട് ഇടിച്ചുനിരത്തി. അറസ്റ്റിലായ ആറു പ്രതികളിൽ മൂന്നുപേരുടെ വീടുകളാണ് തകര്‍ത്തത്. ഇന്ന് രാവിലെയാണ് ലോക്കൽ പൊലീസും ജില്ലാ ഭരണകൂടവും ബുൾഡോസർ കൊണ്ട് പ്രതികളുടെ വീട്ടിലെത്തിയത്.
Also Read
മറ്റ് മൂന്ന് പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്താനും ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.അതിനുശേഷം അവരുടെ വീടുകളിലും നടപടിയെടുക്കും, ”എഎസ്പി അനിൽ സോങ്കർ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്കാണ് രേവ ജില്ലയിലെ പ്രശസ്തമായ അഷ്ടഭുജി ക്ഷേത്രത്തിന് സമീപത്ത് വെച്ച് പ്രതിശ്രുതവരൻ്റെ മുന്നിൽവെച്ച് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പേർ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

മാനഹാനി ഭയന്ന് ആദ്യം പരാതി നൽകാൻ അതിജീവിതയുടെ കുടുംബം മടിച്ചിരുന്നു. പിന്നീടാണ് പരാതി നൽകിയത്. 24 മണിക്കൂറിനുള്ളിൽ തന്നെ അഞ്ചുപ്രതികളെയും പ്രതികളെ അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Sorry, there was a YouTube error.