
കാസർഗോഡ്: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം എം.എൽ.എ AKM അഷ്‌റഫ് ദുബായിൽ എത്തി. ഗൾഫ് സന്ദർശന വിശേഷം AKM തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു. എ കെ എം പങ്കുവെച്ച FB പോസ്റ്റ് ഇങ്ങനെ: മഞ്ചേശ്വരത്ത് നിങ്ങൾ നൽകിയ ചരിത്രവിജയത്തിൻ്റെ മധുരവുമായി, സ്നേഹം പങ്കിടാൻ ഞാൻ ദുബായിൽ എത്തിയിരിക്കുന്നു. നമ്മുടെ നാടിൻ്റെ സ്പന്ദനമായ എൻ്റെ പ്രിയപ്പെട്ട പ്രവാസികളെ നേരിൽ കാണാൻ ഹൃദയം തുടിക്കുകയാണ്. ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ശനിയാഴ്ച വൈകിട്ട് മംസാർ ദുബൈ ഫോൾക്ലോർ സൊസൈറ്റി തിയേറ്ററിൽ നടക്കുന്ന സ്വീകരണ വേദിയിൽ വെച്ച് നമുക്ക് നേരിൽ കാണാം. കടൽ കടന്നുള്ള നിങ്ങളുടെ പ്രാർത്ഥനകൾക്കും അതിരുകളില്ലാത്ത സ്നേഹത്തിനും നേരിൽ നന്ദി പറയാൻ ഞാൻ കാത്തിരിക്കുന്നു.
