Categories
articles Kerala local news

പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടി അല്ല; വർഷം ഏറെയായി തുടങ്ങിയിട്ട്; കാസർകോട്ടെ മാതൃകാ സേവനം തുടർന്ന് മുഹമ്മദ് കുഞ്ഞി തായലങ്ങാടിയും അഷ്റഫ് എടനീരും

കാസർകോട്: വെറുമൊരു പബ്ലിസിറ്റിക്കല്ല പണത്തിനുമല്ല ഇവരുടെ ഈ മാതൃകാ സേവനം. ജനറൽ ആശുപത്രിയിൽ എത്തുന്ന മൃതദേഹത്തിനൊപ്പം ഇരുവരും എത്തുന്നു. കാസർകോട് നഗരസഭ അംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടിയും യൂത്ത് ലീഗ് നേതാവ് അഷ്റഫ് എടനീരും. ഇരുവരും ഈ സേവനം മാതൃകയാക്കി വർഷങ്ങളായി. ജീവിതത്തിൽ എന്ത് തിരക്കുണ്ടായാലും എത് കാലാവസ്ഥയിലും സമയം നോക്കാതെ ഇരുവരും മോർച്ചറിക്ക് മുന്നിൽ ഓടിയെത്തും. ഏറ്റെടുക്കാൻ ആളില്ലാത്ത അനാഥ മൃതദേഹമായാലും ശരി പോലീസ് ഇൻക്വസ്റ്റ് മുതൽ പോസ്റ്റ്മോർട്ടം നടപടി അടക്കം സംസ്ക്കരിക്കുന്നത് വരെ രണ്ട് പേരും ഓടി നടന്ന് എല്ലാ ചെയ്യും. ദുഃഖിതനായ കുടുംബാ അംഗങ്ങൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സഹായമാണ് ഇവർ ചെയ്തുനൽകുന്നത്. ഇതിൽ ജാതിയോ മതമോ നോക്കില്ല. അതിഥി തൊഴിലാളികൾ അപകടത്തിൽപെട്ട് മരിച്ചാൽ എല്ലാ നടപടികളും പൂർത്തിയാക്കി നാട്ടിലേക്ക് ആംബുലൻസിൽ എത്തിക്കാനുള്ള സൗകര്യം പോലും ചെയ്യുന്നത് ഇവരാണ്. ഒന്നും മോഹിച്ചല്ല, മനുഷ്യത്വത്തിൻ്റെ പേരിൽ മാത്രമാണ് ഇവരുടെ സേവനം. ഊണും ഉറക്കവുമപേക്ഷിച്ച് മരണപ്പെട്ടവരുടെ ഉറ്റയവരെക്കാളേറേ ഇവരുടെ സേവനം ഇന്നും തുടരുന്നു. ജനറൽ ആശുപത്രിയിലെ ചുമരുകൾക്ക് പോലും ഇവരെ അറിയാം… ഈ രണ്ട് വ്യക്തികൾക്കും നൽകാം ബിഗ് സല്യൂട്ട്. എഴുത്ത്: ഷാഫി തെരുവത്ത്

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest