
കൊച്ചി: അനധികൃത സ്വത്ത് സമ്പാതന കേസില്‍ മുന്‍ ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജയിലില്‍ പോകുമ്പോള്‍ ഗുരുതര രോഗവും പുറത്തിറങ്ങിയാല്‍ സുഖവാസവുമാണെന്നായിരുന്നു കോടതിയുടെ പരിഹാസപരമായ വിമർശനം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയ ടോമിന്‍ ജെ തച്ചങ്കരി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി വിമർശിച്ചത്. ടോമിന്‍ ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യ കാരണങ്ങളാണ് ജാമ്യാപേക്ഷയില്‍ ഉയര്‍ത്തിയത്. അതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളയാള്‍ക്ക് എങ്ങനെ വിദേശത്ത് പോകാനാകും എന്ന് കോടതി ചോദിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളയാള്‍ക്ക് വിദേശത്ത് ജോലിക്ക് പോകാനുള്ള ശീരീരിക ക്ഷമതയുണ്ടാകുമോ എന്നും കോടതി ചോദ്യം ഉയർത്തി. ടോമിന്‍ ജെ തച്ചങ്കരിയുടെ ജയിലിലെ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. പുറത്തിറങ്ങിയ ശേഷം സൗദി അറേബ്യയില്‍ പോകണം, അമേരിക്കയില്‍ പോകണം എന്നാണ് തച്ചങ്കരി പറയുന്നതെന്നും കോടതി പരിഹസിച്ചു. ഇത് കണ്ടാല്‍ ജനങ്ങള്‍ക്ക് തോന്നും ജഡ്ജിമാര്‍ക്ക് ബുദ്ധിയില്ലെന്ന്. അങ്ങനെ കരുതരുതെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. സ്വയം ബുദ്ധിമാൻ എന്ന് കരുതുമ്പോഴും മറ്റുള്ളവർക്ക് ബുദ്ധിയുണ്ടെന്ന് കൂടി ഓർക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ടോമിന്‍ ജെ തച്ചങ്കരിയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
