വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിനിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ.കെ സമസ്ത നേതാക്കൾ

You are currently viewing വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിനിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ.കെ സമസ്ത നേതാക്കൾ

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിനിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കൾ. സമസ്ത ഇ.കെ വിഭാഗം നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പ്രത്യേക താല്പര്യ പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്ന് സമസ്ത നേതൃത്വം പ്രതികരിച്ചു. സമസ്ത ജനറൽ സെക്രട്ടറി പി.പി ഉമർ മുസ്ലിയാർ കൊയ്യോടിൻ്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച്ച. സമകാലിക സാഹചര്യങ്ങൾ സംബന്ധിച്ചും ചർച്ച നടത്തിയെന്ന് നേതൃത്വം പറയുന്നു. നിയമസഭ സമ്മേളനത്തിനിടെ പ്രത്യകം സമയം കണ്ടത്തിയായിരുന്നു കൂടിക്കാഴ്ച. സമസ്തയുടെ ശക്തിയും ജനകീയതയും ബോധ്യമുണ്ടന്നും സമസ്തക്ക് അർഹിക്കുന്ന പരിഗണന ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്ത നേതാക്കൾ പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തി എന്നാണ് നേതൃത്വം അറിയിച്ചത്.

0Shares