Categories
എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി; സിനിമയെ കീറിമുറിച്ചതിന് പിന്നിൽ ബിസിനസ് തന്ത്രമോ.?
Trending News


ദില്ലി: മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. സിനിമയെ വിവാദമാക്കുന്നത് അണിയറ പ്രവർത്തകരാണെന്നും അവരുടെ കച്ചവട തലപര്യമാണ് ഇതിന് പിന്നിലെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയെ കീറിമുറിക്കാൻ ആരും നിർഭന്ധിച്ചിട്ടില്ല. എല്ലാം അവരാണ് ചെയ്യുന്നത്, അതിന് പിന്നിൽ ബിസിനെസ്സ് താല്പര്യമാണ് ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read
അതേസമയം എമ്പുരാൻ സിനിമയുടെ റീ എഡിറ്റിംഗ് പൂർത്തിയായി. ആദ്യം പറഞ്ഞത് പ്രകാരം 17 ഭാഗങ്ങളിൽ മാറ്റം വരും എന്നാണ് കരുതിയതെങ്കിൽ ഇപ്പോൾ 24 ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായാണ് വിവരം. 24 ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായുള്ള സെൻസർ രേഖ ദൃശ്യ മാധ്യമങ്ങൾ പുറത്ത് വിട്ടു. സിനിമയിൽ ആദ്യം വരുന്ന നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവനായും ഒഴിവാക്കിയതയാണ് വിവരം. രണ്ട് മിനുട്ട് എട്ട് സെക്കന്റ് ഭാഗം ഒഴിവാക്കിതായി രേഖകൾ വ്യക്തമാക്കുന്നു. മാറ്റം വരുത്തിയതിന് ശേഷമുള്ള സിനിമ ഉടൻ പ്രദർശനത്തിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. വിവാദങ്ങൾ ഉണ്ടെങ്കിലും ചിത്രം അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. ഇതിനിടെ, എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ് നടത്തിയതെന്നും ആരുടെയും സമ്മർദ്ദം ഇതിന് പിന്നിൽ ഇല്ലന്നും അദ്ദേഹം വ്യക്തമാക്കി.

Sorry, there was a YouTube error.